ആലപ്പുഴ:എന്‍ സി പി വനിതാ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു.ആലപ്പുഴ സൗത്ത് പൊലീസാണ് കേസ എടുത്തത്. കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.
എൻസിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദ്ദിച്ച കേസിലാണ് എം എൽ എയെ പ്രതി ചേർത്ത് കേസെടുത്തിരിക്കുന്നത്.എൻസിപിയുടെ നാല് സംസ്ഥാന/ജില്ലാ നേതാക്കളേയും എംഎൽഎക്കൊപ്പം പ്രതി ചേര്‍ത്തിട്ടുണ്ട്.
ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്‍റ് ജോബിള്‍ പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥൻ നായര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിച്ചെന്നാണ് കേസ്.
സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.കഴിഞ്ഞ ആഗസ്റ്റ് 23-നാണ് എംഎൽഎക്കെതിരെ ആലിസ് ജോസി പൊലീസിന് പരാതി നൽകിയത്.നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.