28.4 C
Kottayam
Saturday, June 6, 2026

ബിവറേജ് രണ്ടുനാള്‍ അവധി,കാരണമിതാണ്‌

Must read

തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധിയ്ക്കും.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. നേരത്തെ ബിവറേജസിന്റെ അവധി ദിവസങ്ങള്‍ സംബന്ധിച്ചുള്ള ഒരു ഫ്‌ലക്‌സ് ബോര്‍ഡ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളിലുള്ള ബിവറേജസ് അവധികളെയാണ് ഫ്‌ലക്‌സില്‍ സൂചിപ്പിച്ചിരുന്നത്.

ബിവറേജസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ടോടെയാണ് ഫ്‌ലക്‌സ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. മുന്‍ കരുതലുകള്‍ ഉണ്ടെങ്കില്‍ തെണ്ടേണ്ടിവരില്ലെന്ന് മുന്നറിയിപ്പ് നല്‍കികൊണ്ടാണ് ചിത്രത്തിലെ ഫ്‌ലക്‌സിന്റെ വാചകങ്ങള്‍ അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week