CrimeKeralaNews

ലുലുമാളില്‍ കെ.ജി.എഫ്.പ്രമോഷനിടെ പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, 44കാരന്‍ പിടിയില്‍

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്‌നാട് വിദ്യാര്‍ഥിയെ ലുലുമാളില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പിന്തുടര്‍ന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാ?ഗമായി കന്നഡ നടന്‍ യാഷ് ലുലുമാളില്‍ എത്തിയതിനാല്‍ വലിയ തിരക്കായിരുന്നു. തിരക്കിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തത്. പെണ്‍കുട്ടി പ്രതികരിച്ചതോടെ പൊലീസ് എത്തി. കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂരില്‍ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെല്‍വിന്‍ ജോസഫിനെ (22)യാണ് പനങ്ങാട് പൊലീസിന്റെ പിടികൂടിയത്. ഈ കേസില്‍ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ഹെല്‍വിനെ പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്ന് 2021 നവംബര്‍ മുതല്‍ 2022 ജനുവരി വരെ പ്രതികള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗ്‌ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദേശത്തില്‍ അസി. കമ്മീഷണര്‍ നിസാമുദ്ദീന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പനങ്ങാട് എസ്എച്ച്ഒ കെഎന്‍ മനോജ്, എഎസ്‌ഐ ജിനു, എസ് സി പി ഒമാരായ എസ് സുധീഷ്, എം മഹേഷ്, ആര്‍ സിബി, ഷിബി ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം. വരാപ്പുഴയിലാണ് അയല്‍വാസികളായ സഹോദരങ്ങള്‍ പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. സംത്തില്‍ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, സഹോദരന്‍ നിക്‌സണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോസിന് 55 ഉം നിക്‌സന് 41 ഉം വയസ്സ് പ്രായമുണ്ട്.

മാസങ്ങളായി തുടര്‍ന്ന് വന്ന പീഡനം സ്‌കൂളിലെ സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പ്രതികളുടെ തൊട്ട് അയല്‍പ്പക്കത്താണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അഛനും അമ്മൂമ്മക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്ക് മാനസികമായ ചില വൈകല്യങ്ങളുണ്ട്. ഇത് മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലെ സുഹൃത്തിനോടാണ് പെണ്‍കുട്ടി ഇക്കാര്യം ആദ്യം പറയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്‍മാര്‍ വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരന്നു.

പെണ്‍കുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് ഇവര്‍ പതിനാലുകാരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. ഉരുവര്‍ക്കുമെതിരെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തുു. പ്രതികള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button