KeralaNews

കോണ്‍ഗ്രസും ബി.ജെ.പിയും ആസൂത്രിത സമരത്തിലൂടെ സര്‍ക്കാരിനെ അട്ടമിറിക്കാന്‍ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസും ബി.ജെ.പിയും ആസൂത്രിത സമരത്തിലൂടെ സര്‍ക്കാരിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു പാര്‍ട്ടികളും സമരത്തിനായി ഗുണ്ടകളെ ഇറക്കി മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നുവെന്നും കോടിയേരി പറഞ്ഞു.

ഇത് ആസൂത്രിതമായ ഒരു അട്ടിമറി സമരമാണ്. ഈ സമരത്തെ ജനങ്ങള്‍ നേരിടും. ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെ വരുന്ന പ്രചരണങ്ങളെ നേരിടാന്‍ സാധിക്കും. ജനങ്ങളുടെ പിന്തുണ ഇപ്പോഴും സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഈ സമരങ്ങളെ ഭയപ്പെടുന്നില്ല. ജനപിന്തുണയില്ലാതെ സമരങ്ങള്‍ പരാജയപ്പെടും. ഇത്തരം ഒരു സമരത്തിന് യു.ഡി.എഫ് ഇറങ്ങി തിരിക്കാന്‍ കാരണം അവര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ്.

തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗൂണ്ടകളുടെ യോഗം കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിപ്പിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത്തരത്തില്‍ ഗുണ്ടാസംഘങ്ങളെ സംഘടിപ്പിച്ചാണ് കോണ്‍ഗ്രസും ബി.ജെ.പിയും അക്രമത്തിന് തയാറെടുക്കുന്നത്. കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് പലരും വിലയിരുത്തിയപ്പോഴാണ് സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ പ്രതിപക്ഷം തയാറായിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button