കൊച്ചി: മന്ത്രി കെ.ടി ജലീലിനായി തയ്യാറാക്കിയത് രണ്ട് സെറ്റ് ചോദ്യാവലിയെന്ന് വിവരം. എന്‍.ഐ.എ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഏത് സെറ്റ് ചോദ്യമാണ് ആദ്യം ചോദിക്കുന്നതെന്ന് വ്യക്തമല്ല.
പ്രതികള്‍ നശിപ്പിച്ച മുഴുവന്‍ തെളിവുകളും എന്‍ഐഎ വീണ്ടെടുത്തിരുന്നു. ശേഖരിച്ച തെളിവുകള്‍ എന്‍ഐഎയുടെ മൂന്ന് യൂണിറ്റുകളും വിശദമായി പരിശോധിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വപ്നയുമായി സംസാരിച്ചതിനെ കുറിച്ചും ചോദിക്കും. ജലീലിനെ ചോദ്യം ചെയ്യുന്നതോടെ പ്രോട്ടോക്കോള്‍ ലംഘനം നടത്തി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തോ എന്ന കാര്യത്തില്‍ വ്യക്തതവന്നേക്കും.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.