‘സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എ വിളിച്ചു വരുത്തിയതിന് പിന്നാലെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. സ്ഥിരമായി ഓരോ ഓഫീസുകളില്‍ വിശദീകരണം നല്‍കാന്‍ പോകേണ്ടി വരുന്ന ജലീലിന് തോര്‍ത്ത് മുണ്ട് വാങ്ങാന്‍ 25 രൂപ താന്‍ നല്‍കാമെന്ന ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ വക 25 എന്ന ഹാഷ്ടാഗോടെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് വിശദീകരണം നല്‍കാന്‍ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയത്. സിപിഎം നേതാവിന്റെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇത്തവണ എത്തിയത്. നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചത് വിവാദമായിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News