25.4 C
Kottayam
Friday, May 17, 2024

കുപ്രചരണങ്ങളില്‍ സത്യം തോല്‍ക്കില്ല; കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സന്തോഷം മാത്രമെന്ന് മന്ത്രി കെ.ടി ജലീല്‍

Must read

കൊച്ചി: എന്‍.ഐ.എ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. കുപ്രചരണങ്ങളില്‍ സത്യം തോല്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ചോദ്യം ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മന്ത്രി പ്രതികരിച്ചത്.

അതേസമയം മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ജലീല്‍ സ്വയം രാജിവച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week