25.1 C
Kottayam
Saturday, September 28, 2024

മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി; ഉടമയെത്തിയപ്പോള്‍ പോത്തിനെ കെട്ടിയ കയര്‍പോലും ബാക്കിയില്ല! അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യം

Must read

മുളക്കുളം: മുളക്കുളത്ത് കശാപ്പിനായി കൊണ്ടു വരും വഴി വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു കെട്ടി. തുടര്‍ന്ന് ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ ഉടമ എത്തിയപ്പോള്‍ പോത്തിനെ കെട്ടിയ കയര്‍ പോലും ബാക്കിയില്ല. പരാതിയുമായി ഉടമ പോലീസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് പോത്തിന്റെ തിരോധാനത്തിന് പിന്നിലെ യഥാര്‍ത്ഥ്യം പുറത്തുവരുന്നത്. പോത്തിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിക്കുകയായിരുന്നു.

സംഭവം പോലീസ് കേസാക്കിയതോടെ പലരും തടിയൂരാന്‍ ശ്രമിക്കുകയാണ്. കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണു കശാപ്പ് ചെയ്തതെന്നാണ് അഴിച്ചുകൊണ്ടുപോയവരുടെ വാദം. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിലെ അവര്‍മയിലാണ് സംഭവമുണ്ടായത്. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ വൈകിട്ട് പോത്തിനെ പിടിച്ചു കെട്ടി. ഇന്നലെ രാവിലെ പോത്തിനെ അഴിക്കാന്‍ ഉടമ എത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തില്‍ കശാപ്പ് ചെയ്തു കഴിച്ച കഥ വെളിയില്‍ വന്നു. തുടര്‍ന്ന് പോലീസ് ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പോത്തിന്റെ വില നല്‍കി കേസില്‍ നിന്നും ഊരാന്‍ കശാപ്പ് നടത്തിയവര്‍ ശ്രമം നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week