പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി നടത്തുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും. വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന് ജലോത്സവം ഉദ്ഘാടനം ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News