ന്യൂഡല്‍ഹി: കൊവിഡ് ഭേദമായവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരായവര്‍ യോഗയും മെഡിറ്റേഷനും ശീലമാക്കാനാണ് പുതിയ ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വാന്‍ തോതില്‍ വര്‍ധിക്കുന്ന സന്ദര്‍ഭത്തിലാണ് രോഗം ഭേദമായവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.
അതേസമയം, രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 94, 372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 47, 54, 356 ആയി.24 മണിക്കൂറിനിടെ 1114 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, രാജ്യത്തെ കോവിഡ് മരണസംഖ്യ 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 37, 02, 595 പേര്‍ രോഗമുക്തി നേടി. ഇന്നലെ 10,71,702 സാമ്ബിള്‍ പരിശോധന നടത്തിയതായി ഐ സി എം ആര്‍ അറിയിച്ചു.