നീറ്റ് പരീക്ഷാപ്പേടി; തമിഴ്‌നാട്ടില്‍ നാലാമത് ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് മരിച്ചത്. ഇതിനു മുന്‍പ് രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ആദിത്യ, ജ്യോതിശ്രീ, വിഗ്‌നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ഥികള്‍. മൂവരും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്ലസ് ടു പരീക്ഷയ്ക്ക് ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ് ഇവര്‍.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന കുട്ടികള്‍ക്ക് പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നും, നീറ്റ് റദ്ദാക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News