വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കന്‍ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.
കൊവിഡ് രോഗികള്‍ അനുവഭവിക്കുന്ന തലവേദന, ആശയക്കുഴപ്പം, വ്യാകുലത എന്നിവ ഇതിന്റെ ഭാഗമാണെന്നും യേല്‍ ഇമ്യൂണോളജിസ്റ്റ് അകിക്കോ ഇവാസാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നു.
കൊവിഡ് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമോയെന്ന പഠനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോളജി വിഭാഗം മേധാവി എസ്. ആന്‍ഡ്രൂ ജോസഫ്‌സണ്‍ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News