തിരുവനന്തപുരം: ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടു ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. അട്ടക്കുളങ്ങരക്ക് സമീപം കരിമഠം കോളനിയിലാണ് ബുധനാഴ്ച രാത്രിയില്‍ ഇരു വിഭാഗങ്ങളായി ചേരി തിരിഞ്ഞു ആക്രമണം നടന്നത്.
യൂത്ത് കോണ്‍ഗ്രസുകാരാണ് ബൈക്ക് റൈസിംഗ് നടത്തിയതെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ ഇരുകൂട്ടരും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തിനിടെ നാടന്‍ ബോംബെറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. സംഭവവുമായി ബന്ധപെട്ടു ആറു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഫോര്‍ട്ട് പോലീസ് സ്റ്റേഷന്റെ മുന്നിലും ഇരുകൂട്ടരും കൈയാങ്കളി നടത്തി. പോലീസ് രംഗത്തെതിയതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. രാത്രി മുതല്‍ സ്ഥലത്ത് പോലീസ് സംഘം ക്യാന്പ് ചെയ്യുകയാണ്.