വടക്കാഞ്ചേരി: പാലക്കാട് സൗത്ത് സ്റ്റേഷന്‍ എസ്.ഐയെ വടക്കാഞ്ചേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പില്‍ വിജയന്റെ മകന്‍ മുനിദാസിനെ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ മുനിദാസിന്റെ സഹോദരന്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മാതാവ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയിലും തുടര്‍ന്ന് സഹോദരന്റെ വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്.
വടക്കാഞ്ചേരി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. അഞ്ചു മാസമായി ഇയാള്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News