23.6 C
Kottayam
Saturday, November 23, 2024

കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴു പേര്‍ ഗുരുതരാവസ്ഥയില്‍

Must read

കൊച്ചി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ഏഴു രോഗികള്‍ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍. 80 വയസുള്ള ഇളംകുന്നപുഴ സ്വദേശി,ഉത്തര്‍പ്രദേശില്‍ നിന്നും വന്ന 28 വയസുള്ള കസ്റ്റംസ് ഓഫിസര്‍,60 വയസുള്ള കലൂര്‍ സ്വദേശി,74 വയസുള്ള ചെല്ലാനം സ്വദേശിനി,50 വയസുള്ള ഇടപ്പള്ളി സ്വദേശിനി,51 വയസുള്ള ചെല്ലാനം സ്വദേശി,65 വയസുള്ള മുവാറ്റുപുഴ സ്വദേശി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.80 വയസുള്ള ഇളംകുന്നപുഴ സ്വദേശി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവിലാണ്. നില കൂടുതല്‍ മോശം ആയതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നു വന്ന 28 വയസുള്ള കസ്റ്റംസ് ഓഫീസര്‍ കൊവിഡ് ന്യുമോണിയ മൂലം ഐസിയുല്‍ പ്രവേശിപ്പിച്ചു. പ്രമേഹവും കരള്‍ സംബന്ധമായ രോഗവും ഉണ്ട്. 60 വയസുള്ള കലൂര്‍ സ്വദേശിയെ കൊവിഡ് ന്യുമോണിയ മൂലം ഐസിയുല്‍ ഗുരുതരമായി തുടരുന്നു. 74 വയസുള്ള ചെല്ലാനം സ്വദേശിനി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു. 50 വയസുള്ള ഇടപ്പള്ളി സ്വദേശിനി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു.

51 വയസുള്ള ചെല്ലാനം സ്വദേശി കൊവിഡ് ന്യുമോണിയ മൂലം ഗുരുതരമായി ഐസിയുവില്‍ തുടരുന്നു. 65 വയസുള്ള മുവാറ്റുപുഴ സ്വദേശി തലച്ചോറില്‍ രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരമായി ഐസിയുല്‍ തുടരുന്നു. മുവാറ്റുപുഴ താലുക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്, അമ്മുവിന്‍റെ മരണത്തിൽ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങൾ പിടികൂടി

ശ്രീന​ഗർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് സ്ഥിരീകരിച്ചു. ജില്ലാ...

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു; കൈയ്യബദ്ധം പിറന്നാൾ ദിനത്തിൽ

ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര...

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം, മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.