കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

മസനഗുഡി: തമിഴിനാട് നീലഗിരി മസനഗുഡിയില്‍ വീട്ടമ്മ കടുവയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു. മസനഗുഡി മുതുമല ടൈഗര്‍ റിസര്‍വില്‍പ്പെട്ട മസനഗുഡി കള്ളാഗ് സിങ്കാര റേഞ്ചിലാണ് സംഭവം. കഴിഞ്ഞ ദിവസം പകലാണ് ആക്രമണമുണ്ടായത്. കുരുബ്രപടി ആദിവാസി കോളനിയിലെ മാധവന്റെ ഭാര്യ ഗൗരി(50) യാണ് കൊല്ലപ്പെട്ടത്.

കോളനിവാസി വാസികളോടൊപ്പം കാലിമേയ്ക്കാന്‍ പോയതായിരുന്നു. ഭര്‍ത്താവ് മാധവന്‍ കോളനിവാസികളായ സെല്‍വന്‍, ഗോപി, ജയ എന്നിവരും കാലിമേയ്ക്കാന്‍ കൂടെയുണ്ടായിരുന്നു. പരമ്ബരാഗതമായി പ്രദേശത്ത് കാലിമേയ്ക്കുന്നവരാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവര്‍.

സംഭവ സമയത്ത് ഓടിമാറിയ മറ്റുള്ളവര്‍ കടുവ ആക്രമിക്കുന്നതിന് ദൃക്‌സാക്ഷികളായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കടുവയെ നിരീക്ഷിക്കാന്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും കടുവയുടെ നീക്കങ്ങള്‍ പരിശോധിക്കാന്‍ വനം വകുപ്പിന്റെ ഒരു സംഘത്തെ നിയമിച്ചു. തമിഴ് നാട് നീലഗിരിയിലെ വനഗ്രാമങ്ങളില്‍ ഇത്തരം വന്യജീവി ആക്രമണങ്ങള്‍ പതിവാകുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News