വയനാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. വയനാട് തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫിയ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം 223 മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.