നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും, നിരവധി മരണം
ലിമ: നിശാക്ലബ് പാര്‍ട്ടിയില്‍ തിക്കും തിരക്കും , നിരവധി മരണം. പെറുവിലെ അനധികൃത നൈറ്റ്ക്ലബ് പാര്‍ട്ടിയിലാണ് സംഭവം. അനധികൃത ക്ലബില്ഡ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിമൂന്ന് പേര്‍ മരിച്ചത്. ശനിയാഴ്ച രാത്രി പോലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ദുരന്തം സംഭവിച്ചത്.
ലൈമയുടെ വടക്ക് ഭാഗത്തുള്ള ലോസ് ഒലിവോസിലെ തോമസ് റെസ്റ്റോബാര്‍ നൈറ്റ് ക്ലബില്‍ ഏകദേശം 120 പേര്‍ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് അനധികൃതമായി ക്ലബ്ബില്‍ ആള്‍ക്കൂട്ടം ഉള്ളത് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഒരൊറ്റ വാതിലിലൂടെ രക്ഷപ്പെടാന്‍ ഓടിയതാണ് അപകടത്തിന് കാരണമെന്ന് പെറു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അകത്ത് കുടുങ്ങിയ ആളുകളെ സഹായിക്കാന്‍ ശ്രമിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.