കൊവിഡ് ബാധിതരുടെ എണ്ണം 2.35 കോടി കടന്നു; ജീവന്‍ നഷ്ടമായത് 8,12,513 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോ മീ്റ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരം ലോകത്ത് ഇതുവരെ 2,35,83,616 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 8,12,513പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 1,60,80,573 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നല്‍കുന്ന ഏക ഘടകം.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കോളംബിയ, സ്‌പെയിന്‍, ചിലി എന്നിവയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-5,874,146, ബ്രസീല്‍-3,605,783, ഇന്ത്യ-3,105,185, റഷ്യ-956,749, ദക്ഷിണാഫ്രിക്ക-609,773, പെറു-594,326, മെക്‌സിക്കോ-560,164, കോളംബിയ-541,147, സ്‌പെയിന്‍-407,879, ചിലി-397,665.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-180,604, ബ്രസീല്‍-114,772, ഇന്ത്യ-57,692, റഷ്യ-16,383, ദക്ഷിണാഫ്രിക്ക-13,059, പെറു-27,663, മെക്‌സിക്കോ-60,480, കോളംബിയ-17,316, സ്‌പെയിന്‍-28,838, ചിലി-10,852. ഇറാന്‍, അര്‍ജന്റീന, ബ്രിട്ടന്‍, സൗദി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ഏഴ് രാജ്യങ്ങളില്‍ കൊവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിനു മുകളിലാണ്. ഒന്‍പത് രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News