28.9 C
Kottayam
Tuesday, May 14, 2024

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Must read

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു. അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതിനെ തുടര്‍ന്നാണ് അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week