26.3 C
Kottayam
Sunday, May 5, 2024

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ കേരളം വിട്ടതായി സൂചന

Must read

തിരുവനന്തപുരം: അപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടതായി സൂചന. ഇയാള്‍ നിലവില്‍ ആസാമിലാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. പരിക്കുമായി ഇയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.

അപകടവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ഫലത്തിനുശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം അപകട സമയത്ത് അര്‍ജുനാണ് വാഹനമോടിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍നിന്ന് പുറപ്പെട്ടപ്പോള്‍ മുതല്‍ വാഹനം അമിതവേഗതയിലായിരുന്നു നീങ്ങിയിരുന്നത്. ഒരു മണിക്ക് പുറപ്പെട്ട വാഹനം മൂന്നരയോടെ പള്ളിപ്പുറത്തെത്തി. ഇതിനിടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറയില്‍ വാഹനം കുരുങ്ങുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week