ഇപ്പോള്‍ വരുന്ന നടിമാര്‍ വിദ്യാഭ്യാസത്തിലും, ചിന്താ ശേഷിയിലും ഏറെ മുന്നില്‍ നില്‍ക്കുന്നവരാണെന്നും പണ്ടത്തെ നടിമാരെ പോലെ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നവരല്ലന്നും നെടുമുടി വേണു.
നെടുമുടി വേണുവിന്റെ വാക്കുകള്‍
പണ്ട് മദ്രാസില്‍ ആയിരുന്നു സിനിമയുടെ കേന്ദ്രം. ഇവിടുന്നു ട്രെയിന്‍ കയറി അമ്മയും മകളും കയറി പോകുകയാണ്. അവിടെ ചെന്ന് സിനിമയില്ല പിന്നെ വേറെ എന്താ ചെയ്ക അപ്പോള്‍ പലപ്പോഴും ഇതിന്റെ ആളുകളുടെ ഇടയില്‍ ചൂഷണത്തിന് വിധയരാകേണ്ടി വരുന്നതാണ്.
ജീവിതം വലിയ ഒരു ചോദ്യ ചിഹ്നമായി അവരുടെ മുന്നില്‍ നില്‍ക്കുകയാണ് നാട്ടില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല മറ്റു പ്രരാബ്ധങ്ങള്‍ വേറെ കിടക്കുന്നു അപ്പോള്‍ കാണാമറയത്ത് ചില പ്രലോഭനങ്ങളില്‍പ്പെട്ട് പോയെന്ന് വരാം. പക്ഷേ ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ വിദ്യാഭ്യാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരും ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്’. നെടുമുടി വേണു പറയുന്നു.