തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്തവര്‍ 40 പേരുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശത്ത് നിന്നും 85 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്ന് രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവന്തപുരം പെരുമ്പഴതൂര്‍ സ്വദേശി ക്ലീറ്റസ്(68)ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവരാണ് മരിച്ചത്. ഇന്ന് 815 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10779 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 11,484 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.