കൊല്ലം: ഭര്‍ത്താവില്‍ അവകാശവാദം ഉന്നയിച്ച് ഒന്നും രണ്ടും ഭാര്യമാര്‍ രംഗത്ത് വന്നതോടെ ഭര്‍ത്താവിന് കിട്ടിയത് എട്ടിന്റെ പണി. കൊല്ലം കടക്കല്‍ ആണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആദ്യ ഭാര്യ പരാതിയുമായി വനിതാ കമീഷന് മുന്നില്‍ എത്തിയതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. 43 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കടക്കല്‍ സ്വദേശി ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും യുവതി വിദേശത്ത് ജോലി തേടി പോകുകയും ചെയ്തു. പിന്നീട് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു. വിധവയും രണ്ട് മക്കളും ഉള്ള യുവതിക്ക് ആണ് അയാള്‍ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.
എന്നാല്‍, വിദേശത്ത് നിന്നും തിരിച്ചെത്തിയ ആദ്യ ഭാര്യ ഭര്‍ത്താവിനെ വേണം എന്ന് ആവശ്യം ഉന്നയിക്കുക ആയിരുന്നു. തുടര്‍ന്ന് രണ്ടാം ഭാര്യ ഭര്‍ത്താവിനെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണ് എന്നുള്ള പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് സംഭവം പരിഹരിക്കാന്‍ പോലീസിന്റെ സഹായം തേടുക ആയിരുന്നു. 15 ദിവസം ആദ്യ ഭാര്യക്കും 15 ദിവസം രണ്ടാം ഭാര്യക്കും ഒപ്പം കഴിയാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഈ വ്യവസ്ഥ ആദ്യ ഭാര്യ അഗീകരിച്ചില്ല. വനിതാ കമ്മീഷന്റെയും പോലീസിന്റെയും സാന്നിദ്ധ്യത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് രണ്ടാം അദാലത്തില്‍ എത്താന്‍ ആണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.