24.6 C
Kottayam
Friday, September 27, 2024

കോട്ടയത്ത് കുരുമുളകുപൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് വറുത്ത മീന്‍ കഴിച്ച ദമ്പതികള്‍ ആശുപത്രിയില്‍

Must read

കോട്ടയം: കുരുമുളക് പൊടിയാണെന്ന് തെറ്റിധരിച്ച് മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികള്‍ ആശുപത്രിയില്‍. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍ (22), ഭാര്യ ശാലിനി (22) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രാത്രി മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഈ സമയം കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം ഇടുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു.

മീന്‍ വറുത്തത് കഴിച്ച് അല്‍പനേരം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഛര്‍ദി അനുഭവപ്പെട്ടു. തുടര്‍ന്ന് അടുക്കളയിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുരുമുളകുപൊടിക്കു പകരം എലിവിഷമാണ് ചേര്‍ത്തതെന്ന് ബോധ്യപ്പെട്ടത്. ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. എന്നാല്‍ കുട്ടി മീന്‍ വറുത്തത് കഴിച്ചില്ല. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week