32.4 C
Kottayam
Monday, September 30, 2024

യൗവനം വിടാത്ത സ്ത്രീകള്‍ പ്രതിപ്പട്ടികയില്‍ വന്നാല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങള്‍ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്… സ്വപ്‌ന, ജോളി, സരിത എന്നിവരുടെ രഹസ്യ ക്ലിപ്പുകള്‍ കിട്ടുമോ എന്നാണ് എല്ലാര്‍ക്കും അറിയേണ്ടത് … ക്രിമിനല്‍ പശ്ചാത്തലവും അവരുടെ സെക്‌സും ചര്‍ച്ചയാകുമ്പോള്‍

Must read

കൊച്ചി:യൗവനം വിടാത്ത സ്ത്രീകള്‍ പ്രതിപ്പട്ടികയില്‍ വന്നാല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങള്‍ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്… സ്വപ്ന, ജോളി, സരിത എന്നിവരുടെ രഹസ്യ ക്ലിപ്പുകള്‍ കിട്ടുമോ എന്നാണ് എല്ലാര്‍ക്കും അറിയേണ്ടത് … ക്രിമിനല്‍ പശ്ചാത്തലവും അവരുടെ സെക്സും ചര്‍ച്ചയാകുമ്പോള്‍.രമ്യ ബിനോയ് എന്ന യുവതിയുടെ പോസ്റ്റ് വൈറലാകുന്നു

സ്വപ്ന തന്റെ സ്വാധീനം വർധിപ്പിച്ചത് ലൈംഗികത ഉപയോഗിച്ച്‌, വികാരിയച്ചനുമായുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ നടന്നത് വിവാഹ പരമ്പര: മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു

‘അമ്മാ… ഞാന്‍ ഗേ ആയാല്‍ അമ്മ അംഗീകരിക്കുമോ?’ പതിനൊന്നുകാരന്‍ മകന്റേതാണ് ചോദ്യം.

അതുപിന്നെ… നിനക്ക് ഇപ്പോഴേ പെണ്‍കുട്ടികളോട് ക്രഷ് ഉണ്ടല്ലോ. അപ്പോ നീ ഗേ ആവത്തില്ല’ ഞാന്‍ മറുപടി നല്‍കി.

‘അങ്ങനല്ല, ഇമാജിന്‍ ചെയ്യൂ. ഞാന്‍ ഗേ ആണെന്ന്. അപ്പോഴോ?’ അവന്‍ വിടാന്‍ ഭാവമില്ല.

‘അത്… അംഗീകരിക്കും. പക്ഷേ ചെറിയ ടെന്‍ഷനൊക്കെ തോന്നും’ ഞാന്‍ സത്യം പറഞ്ഞു.

അമ്മാ… യു ആര്‍ എ സെക്‌സിസ്റ്റ്. ഞാന്‍ അമ്മേടടുത്തൂന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല’ ഞാന്‍ തലതാഴ്ത്തിപ്പോയി.

ഇതാണ് പുതുതലമുറ. നമ്മുടെ കാലത്ത് സെക്‌സിസ്റ്റ് എന്ന് പുച്ഛത്തോടെ പറഞ്ഞിരുന്നത് സ്ത്രീകളെ അവഹേളിക്കുന്നവരെ ഉദ്ദേശിച്ചാണ്. പക്ഷേ, ഈ കുട്ടികള്‍ അതിനുമപ്പുറം എല്ലാ ജെന്‍ഡറിനെയും അംഗീകരിച്ചവരാണ്. അല്ലെങ്കില്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളെ കുറിച്ചു ചിന്തിക്കാത്തവരാണ്. ഒരു വശത്ത് ഈ തലമുറ നില്‍ക്കുമ്പോളാണ് മറുവശത്ത് രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന കേസിലെ പ്രതിയുടെ ജെന്‍ഡര്‍ നാം ആഘോഷമാക്കുന്നത്. എന്തുപറ്റി നമുക്ക്

സോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ സരിതയുടെയും സ്വപ്നയുടെയും വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ കിട്ടുന്ന ഒരു പഴുതും ആരും വേണ്ടെന്നുവയ്ക്കുന്നില്ല. പരസ്യമായി ഇതിനെതിരെ പ്രതികരിക്കുന്നവരും രഹസ്യമായി ‘ക്ലിപ്’ കിട്ടുമോ എന്ന് തിരക്കുന്നു. അവര്‍ പ്രതികളായ കേസിന്റെ ഗുരുതര സ്വഭാവം പോലും ഇല്ലാതാക്കുന്ന മട്ടിലാണ് ചര്‍ച്ചകളുടെ പോക്ക്. കൂടത്തായി കൂട്ടക്കൊല കേസിലും ഇതു തന്നെയാണ് നാം കണ്ടത്. സ്ത്രീ പ്രതിയാകുമ്പോള്‍ കേസിന്റെ മെറിറ്റിനെക്കാള്‍ ചര്‍ച്ചയാകുന്നത് അവരുടെ യൗവനവും സൗന്ദര്യവുമൊക്കെയാണ്.

സ്ത്രീ എന്നാല്‍ ശരീരം മാത്രമെന്ന ചിന്തയില്‍ നിന്നാണ് ഈ ഒളിഞ്ഞുനോട്ടങ്ങളുണ്ടാകുന്നത്. മാത്രമല്ല, സ്ത്രീശരീരം അശ്ലീലമെന്നാണ് പലരും പഠിച്ചുവച്ചിരിക്കുന്നത്. അപ്പോള്‍ എന്തെങ്കിലും വിഷയത്തില്‍ ആരോപണവിധേയയായി അല്ലെങ്കില്‍ കേസില്‍ പ്രതിയായി ഒരു സ്ത്രീ എത്തുന്നതോടെ സഹപ്രതികളെക്കാള്‍ അവളിലേക്ക് ചൂണ്ടുവിരലുകള്‍ കൂര്‍ക്കുകയാണ്. പല കേസുകളിലും പ്രതിയാകുന്ന പുരുഷന്മാര്‍ തന്നിഷ്ടത്തിനു ലൈംഗിക ജീവിതം നയിക്കുന്നവരാകും. പക്ഷേ, അതൊരിക്കലും ചര്‍ച്ചയാകുന്നില്ല. കാരണം, നമ്മുടെ നാട്ടുനടപ്പില്‍ ലൈംഗികത പുരുഷനില്‍ അവകാശവും സ്ത്രീയില്‍ അശ്ലീലവുമാണ്. സ്ത്രീ പ്രതിയാകുന്ന കേസില്‍ ലൈംഗികമായ കുറ്റകൃത്യങ്ങളോ ഉപയോഗപ്പെടുത്തലുകളോ നടന്നിട്ടില്ലെങ്കില്‍ പോലും അവളുടെ ശരീരം ചര്‍ച്ചയാകുന്നുണ്ട്. കാരണം, കുറ്റകൃത്യം ചെയ്ത സ്ത്രീ പൊതുമുതല്‍ എന്ന മട്ടിലാണ് പലരും ചിന്തിക്കുന്നത്. അവളെ കുറിച്ച് എന്തും പറയാം. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാല്‍ അവരെയും ഇതേ മട്ടില്‍ അവഹേളിച്ചു നിശബ്ദരാക്കാം.

കുറ്റകൃത്യങ്ങളെ, കുറ്റവാളികളെ വിമര്‍ശിക്കരുതെന്നല്ല. അത് ചെയ്യാനുള്ള അവകാശം കണ്ടുനില്‍ക്കുന്നവര്‍ക്കുമുണ്ട്. പക്ഷേ, ആ വിമര്‍ശനത്തില്‍ ലൈംഗികത തിരുകുമ്പോള്‍, ശാരീരിക പ്രത്യേകതകള്‍ ചര്‍ച്ചയാകുമ്പോളൊക്കയാണ് അശ്ലീലമാകുന്നത്. ഇനി ആ കുറ്റകൃത്യത്തില്‍ ലൈംഗികതയ്ക്ക് പ്രസക്തിയുണ്ടെങ്കില്‍ പോലും സ്ത്രീ ഒറ്റയ്ക്കല്ല അതു ചെയ്‌തെന്നു മറക്കാതിരിക്കാം.

കുറ്റകൃത്യത്തിന്റെ ഒരറ്റത്ത് സ്ത്രീയുണ്ടോ, എങ്കില്‍ അതില്‍ ലൈംഗികതയുണ്ടാകും എന്ന മിഥ്യാധാരണ എന്നാണ് നാം ഉപേക്ഷിക്കുക? കുറ്റവാളിയോ കുറ്റാരോപിതയോ ആയ സ്ത്രീയുടെ ശരീരം വിമര്‍ശകര്‍ക്ക് പൊതുവിടത്തിലെയോ സ്വകാര്യതയിലെയോ ചര്‍ച്ചയില്‍ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ തിരുത്തുക. അല്ലെങ്കില്‍ ഇത്തരം ശീലക്കേടുകളുടെ പേരില്‍ വരും തലമുറയ്ക്കു മുന്നില്‍ നാണംകെട്ടു നില്‍ക്കേണ്ടിവരും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week