24.6 C
Kottayam
Friday, September 27, 2024

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിക്കൊപ്പമുള്ള ചിത്രം : പ്രതികരണവുമായി മനോരമ അവതാരകന്‍ അയ്യപ്പദാസ്

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ചിത്രം പ്രചരിപ്പിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി മനോരമ അവതാരകന്‍ അയപ്പദാസ്. ചിത്രത്തില്‍ ഉള്ളത് താന്‍ തന്നെയാണെന്നും മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രങ്ങള്‍ ആണ് അവയെന്നും അയ്യപ്പദാസ് പറഞ്ഞു.

പരിപാടിയുടെ ചിത്രങ്ങളും അയ്യപ്പദാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായിരുന്നു. പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ അത്തരത്തില്‍ ഒന്നാകാം, ആകാതിരിക്കാം. ഇങ്ങനെ ഒരാളെ താന്‍ ഓര്‍ക്കുന്നില്ലെന്നും അയാപ്പദാസ് കുറിച്ചു.

തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടുമെന്നും അയ്യപ്പദാസ് കുറിച്ചു.

അയ്യപ്പദാസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

<

സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങൾ വരുത്തി വാർത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതായും അറിഞ്ഞു.

അതിൽ ഉള്ളത് ഞാൻ തന്നെയാണ്. മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തു. (ചിത്രങ്ങൾ താഴെ). ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായി. മാധ്യമ പ്രവർത്തകരായി എന്നെയും സ്മൃതി പരുത്തിക്കാടിനെയും ടി എം ഹർഷനെയും ക്ഷണിച്ചു. ഒരത്യാവശ്യം മൂലം ഹർഷന് വരാനായില്ല.

പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു.

ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓർക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതിൽ കൂടുതൽ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാർത്താ പരിപാടികൾക്കും അല്ലാതെയുമായി പോകുമ്പോൾ പരിചയപ്പെടുന്നവരിൽ മിക്കവാറും പേരെ പിന്നീട് ഓർക്കാറുമില്ല, പേരുപോലും.

എന്നെ അറിയുകയും സ്നേഹിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയാണ് ഈ പറച്ചിൽ

തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അറിയിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

Popular this week