23.6 C
Kottayam
Tuesday, May 21, 2024

യൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഇനിമുതല്‍ പി.എസ്.സി പരീക്ഷകള്‍ നടത്തില്ല

Must read

തിരുവനന്തപുരം: ഇനി മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ പി.എസ്.പി പരീക്ഷ നടത്തില്ല. യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ റൂമില്‍ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.സിയുടെ തീരുമാനം. നാളെ നടക്കാനിരുന്ന ഹൗസിംഗ് ബോര്‍ഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളജ് പരീക്ഷാ കേന്ദ്രമാക്കിയിരുന്നു. എന്നാല്‍ ഇത് ഒഴിവാക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഇവിടെ കേന്ദ്രമായി അനുവദിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം കേന്ദ്രം സജ്ജീകരിച്ചു.

യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഉത്തര കടലാസുകള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയിരുന്നു. 2015ലും 2016ലുമായി യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ഉള്‍പ്പെട്ടതാണിതെന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week