ഇടുക്കി : ബസ് സ്റ്റാൻഡിൽ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സ്വകാര്യബസ് പാഞ്ഞുകയറി. തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു . കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം.
ഇന്നലെ വൈകുനേരം 6 30 നാണ് സംഭവം ഉണ്ടായത്. ബസ് കയറാൻ വേണ്ടി വിഷ്ണു ബസ് സ്റ്റാറ്റിലെ കസേരയിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് ദിയ മോൾ എന്ന ബസ് യുവാവിന്റെ ദേഹത്തേക്ക് വരുകയായിരുന്നു. ബസ് പുറകിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗിയർമാറി ബസ് മുന്നിലേക്ക് വരുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ബസ് മുന്നിലേക്ക് കുതിച്ച് വിഷ്ണുവിന്റെ തല വരെ വന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ അത്ഭുതകരമായി യുവാവ് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ വിഷ്ണുവിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കാലിന് മാത്രമാണ് പരിക്കുകൾ ഏറ്റിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.