23.9 C
Kottayam
Thursday, June 4, 2026

ബ്രിട്ടനില്‍ നാടുകടത്തല്‍ ശക്തം,വിസ കാലാവധി കഴിഞ്ഞ 600 വിദേശികള പുറത്താക്കി; മലയാളികളും ആശങ്കയില്‍

Must read

ലണ്ടന്‍: ബ്രസീലില്‍ നിന്നുള്ള 600ല്‍ അധികം കുടിയേറ്റക്കാരെ നാട് കടത്തി ബ്രിട്ടന്‍. ഇവരില്‍ 109 പേര്‍ കുട്ടികളാണ്. ഇവരെ അതീവ രഹസ്യമായിട്ടാണ് ഹോം ഓഫീസ് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ബ്രസീലിലേക്ക് അയച്ചത്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയുമധികം പേരെ ഒരുമിച്ച് നാട് കടത്തുന്നത്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് ഇത്രയുമധികം പേരെ ഒരു രാജ്യത്തേക്ക് മടക്കി അയയ്ക്കുന്നതും പുതിയ സംഭവമാണ്.

നേരത്തേ ഇത്തരത്തില്‍ കുട്ടികളെ നാട് കടത്തിയ ചരിത്രവും ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി 43 കുട്ടികള്‍ ഉള്‍പ്പെടെ 205 പേരെ ചാര്‍ട്ടര്‍ ചെയ്ത, വിമാനത്തില്‍ ബ്രസീലിലേക്ക് അയച്ചത്. ഓഗസ്റ്റ് 23ന് 30 കുട്ടികള്‍ ഉള്‍പ്പെടെ 206 പേരെയും സെപ്തംബര്‍ 27ന് 36 കുട്ടികള്‍ ഉള്‍പ്പെടെ 218 പേരെയും നാട്ടിലേക്ക് മടക്കി അയച്ചു.

നാട് കടത്തിയ കുട്ടികള്‍ എല്ലാം തന്നെ ഓരോ കുടുംബങ്ങളില്‍ പെട്ടവരാണ്. വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിരവധി പേരെ ജന്മനാട്ടിലേക്ക് മടക്കി അയച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സ്വന്തമായി തീരുമാനം എടുത്തവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ പണവും നല്‍കിയിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം മൂവായിരം പൗണ്ട് വീതമാണ് നല്‍കിയത്. ഈ വര്‍ഷം ജൂലൈക്കും സെപ്തംബറിനും ഇടയില്‍ 8308 പേരാണ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 16 ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ പലതും ബ്രിട്ടന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

- Advertisement -

ഒരു രാജ്യത്ത് നിന്ന് മാത്രമുള്ള കുടിയേറ്റക്കാരെ മാത്രം എന്തിന് നാട് കടത്തുന്നു എന്നാണ് അവരുടെ ചോദ്യം. മാത്രമല്ല അവരുടെ കുട്ടികളുടെ പഠനവും ഇതോടെ മുടങ്ങിപ്പോകുന്ന കാര്യവും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീലില്‍ നിന്നുള്ളവരാണ് ഏറ്റുമധികം ഉളളത്. എന്നാല്‍ ബ്രക്സിറ്റിന് ശേഷം കുടിയേറ്റ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാണ് ഇവര്‍ക്ക് വിനയായി മാറിയത്.

- Advertisement -

സ്ത്രീകള്‍ക്ക് ബ്രസീല്‍ പോലെയുള്ള രാജ്യങ്ങള്‍ സുരക്ഷിതമല്ല എന്നതും മറ്റൊരു പ്രശ്നമാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ബ്രസീലിലേക്ക് മടങ്ങിയവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നും അവര്‍ ഇതിനായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week