24.6 C
Kottayam
Friday, June 5, 2026

അഭിനയം നിർത്തുന്നുവെന്ന് ട്വൽത് ഫെയ്ൽ നായകൻ; കാരണമിതാണ്‌

Must read

മുംബൈ:പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. പുതിയ ചിത്രം ദി സബര്‍മതി റിപ്പോര്‍ട്ട് ബോക്‌സ് ഓഫീസില്‍ ശ്രദ്ധനേടുന്നതിനിടെയാണ്, 37-ാം വയസില്‍ താരം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2025-ല്‍ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകളെന്നും നടന്‍ വ്യക്തമാക്കി. ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36 തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനംകൊണ്ട് കൈയ്യടി നേടിയ താരത്തിന്റെ വിരമിക്കലിന്റെ ഞെട്ടലിലാണ് ആരാധകര്‍.

”അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓര്‍മകളുമുണ്ട്. ഒരിക്കല്‍ക്കൂടി നന്ദി.”- വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വിക്രാന്ത് മാസി 2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് കടന്നു. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മാസി വലിയ പ്രക്ഷകപ്രശംസ നേടി.

2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപൂര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചു. ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36, സബര്‍മതി എക്‌സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week