24.9 C
Kottayam
Monday, December 2, 2024

ബ്രിട്ടനില്‍ നാടുകടത്തല്‍ ശക്തം,വിസ കാലാവധി കഴിഞ്ഞ 600 വിദേശികള പുറത്താക്കി; മലയാളികളും ആശങ്കയില്‍

Must read

ലണ്ടന്‍: ബ്രസീലില്‍ നിന്നുള്ള 600ല്‍ അധികം കുടിയേറ്റക്കാരെ നാട് കടത്തി ബ്രിട്ടന്‍. ഇവരില്‍ 109 പേര്‍ കുട്ടികളാണ്. ഇവരെ അതീവ രഹസ്യമായിട്ടാണ് ഹോം ഓഫീസ് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ബ്രസീലിലേക്ക് അയച്ചത്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയുമധികം പേരെ ഒരുമിച്ച് നാട് കടത്തുന്നത്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് ഇത്രയുമധികം പേരെ ഒരു രാജ്യത്തേക്ക് മടക്കി അയയ്ക്കുന്നതും പുതിയ സംഭവമാണ്.

നേരത്തേ ഇത്തരത്തില്‍ കുട്ടികളെ നാട് കടത്തിയ ചരിത്രവും ബ്രിട്ടനില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ആദ്യമായി 43 കുട്ടികള്‍ ഉള്‍പ്പെടെ 205 പേരെ ചാര്‍ട്ടര്‍ ചെയ്ത, വിമാനത്തില്‍ ബ്രസീലിലേക്ക് അയച്ചത്. ഓഗസ്റ്റ് 23ന് 30 കുട്ടികള്‍ ഉള്‍പ്പെടെ 206 പേരെയും സെപ്തംബര്‍ 27ന് 36 കുട്ടികള്‍ ഉള്‍പ്പെടെ 218 പേരെയും നാട്ടിലേക്ക് മടക്കി അയച്ചു.

നാട് കടത്തിയ കുട്ടികള്‍ എല്ലാം തന്നെ ഓരോ കുടുംബങ്ങളില്‍ പെട്ടവരാണ്. വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിരവധി പേരെ ജന്മനാട്ടിലേക്ക് മടക്കി അയച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സ്വന്തമായി തീരുമാനം എടുത്തവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മതിയായ പണവും നല്‍കിയിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം മൂവായിരം പൗണ്ട് വീതമാണ് നല്‍കിയത്. ഈ വര്‍ഷം ജൂലൈക്കും സെപ്തംബറിനും ഇടയില്‍ 8308 പേരാണ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 16 ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ പലതും ബ്രിട്ടന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു രാജ്യത്ത് നിന്ന് മാത്രമുള്ള കുടിയേറ്റക്കാരെ മാത്രം എന്തിന് നാട് കടത്തുന്നു എന്നാണ് അവരുടെ ചോദ്യം. മാത്രമല്ല അവരുടെ കുട്ടികളുടെ പഠനവും ഇതോടെ മുടങ്ങിപ്പോകുന്ന കാര്യവും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീലില്‍ നിന്നുള്ളവരാണ് ഏറ്റുമധികം ഉളളത്. എന്നാല്‍ ബ്രക്സിറ്റിന് ശേഷം കുടിയേറ്റ നിയമങ്ങളില്‍ ഉണ്ടായ മാറ്റങ്ങളാണ് ഇവര്‍ക്ക് വിനയായി മാറിയത്.

സ്ത്രീകള്‍ക്ക് ബ്രസീല്‍ പോലെയുള്ള രാജ്യങ്ങള്‍ സുരക്ഷിതമല്ല എന്നതും മറ്റൊരു പ്രശ്നമാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ബ്രസീലിലേക്ക് മടങ്ങിയവരില്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നും അവര്‍ ഇതിനായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മകന് മാപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ എന്ത് അപ്പന്‍!മകന് ക്രിമിനല്‍കേസുകളില്‍ മാപ്പ് നല്‍കി ജോ ബൈഡന്‍,കേസുകള്‍ ചില്ലറയൊന്നുമല്ല

വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. പ്രോസിക്യൂഷന്‍ നീതിരഹിതമായിട്ടാണ് ഹണ്ടറിന്റെ കേസ് കൈകാര്യം ചെയ്തത് എന്നാണ്...

അഭിനയം നിർത്തുന്നുവെന്ന് ട്വൽത് ഫെയ്ൽ നായകൻ; കാരണമിതാണ്‌

മുംബൈ:പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഭിനയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. പുതിയ ചിത്രം ദി സബര്‍മതി റിപ്പോര്‍ട്ട് ബോക്‌സ് ഓഫീസില്‍ ശ്രദ്ധനേടുന്നതിനിടെയാണ്, 37-ാം...

കനത്ത മഴയും മൂടൽ മഞ്ഞും; ശബരിമലയിലേക്കുള്ള കാനനപാതയായ സത്രം-പുല്ലുമേട് വഴി അയ്യപ്പ ഭക്തരെ ഇന്ന് കടത്തി വിടില്ല

ഇടുക്കി: കനത്ത മൂടൽ മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം –പുല്ലുമേട്, മുക്കുഴി – സന്നിധാനം എന്നീ പാതകൾ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം...

നിർണായകമായത് സിസിടിവി ദൃശ്യങ്ങളിലെ ഷർട്ട്; ഒരുകോടിയും 300 പവനും ഒളിപ്പിച്ചത് കട്ടിലിനുള്ളിലെ രഹസ്യ അറയിൽ

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഒരുകോടി രൂപയും 300 പവനും പ്രതി ലിജീഷ് ഒളിപ്പിച്ചത് കട്ടിലിനുള്ളിലുണ്ടാക്കിയ പ്രത്യേക അറയില്‍. പിടിയിലായ ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ്...

വിദഗ്ദനായ വെല്‍ഡര്‍,ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്നുമാസം മുമ്പ്,കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി മോഷ്ടിച്ച സ്വര്‍ണ്ണം സൂക്ഷിച്ചു,കവര്‍ച്ചയ്ക്ക് ശേഷം ആശ്വാസവാക്കുകളുമായി കുടുംബത്തിനൊപ്പം; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയിലാവുമ്പോള്‍

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റിലാകുമ്പോള്‍ കുടുംബത്തിനും ഞെട്ടല്‍. അഷറഫിന്റെ അടുത്ത അയല്‍വാസിയും വെല്‍ഡിംഗ് തൊഴിലാളിയുമായ ലിജീഷാണ് കേസില്‍ അറസ്റ്റിലായത്....

Popular this week