25.3 C
Kottayam
Monday, December 2, 2024

കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

Must read

തൃശ്ശൂർ : സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സർക്കാർ ഇടപെടലിലാണ് കൂട്ടപ്പിരിച്ച് വിടൽ റദ്ദാക്കാൻ തീരുമാനമായത്. സാംസ്കാരിക മന്ത്രി കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണനെ വിളിച്ച് 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒരു നോട്ടീസ് പോലും ഇല്ലാതെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ ഇടപെട്ടത്. കൂട്ട പിരിച്ചുവിടൽ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയെന്നായിരുന്നു വിലയിരുത്തൽ. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കി കലാമണ്ഡലത്തിന് മുന്നോട്ട് പോകാൻ ആകില്ല. 140 കളരികളാണ് കലാമണ്ഡലത്തിൽ ഉള്ളത്.

60 താഴെ അധ്യാപകർ മാത്രമാണ് സ്ഥിരമായി ഉള്ളത്. താൽക്കാലിക അധ്യാപകരെ പിരിച്ചുവിട്ടതോടെ അധ്യയനം മുടങ്ങിയേക്കുമെന്ന സ്ഥിതിയായിരുന്നു. എട്ടു മുതൽ 12 വരെ ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും താൽക്കാലിക അധ്യാപകരാണ്. വർഷങ്ങളായി കേരള കലാമണ്ഡലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന താൽക്കാലിക ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിർണായകമായത് സിസിടിവി ദൃശ്യങ്ങളിലെ ഷർട്ട്; ഒരുകോടിയും 300 പവനും ഒളിപ്പിച്ചത് കട്ടിലിനുള്ളിലെ രഹസ്യ അറയിൽ

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഒരുകോടി രൂപയും 300 പവനും പ്രതി ലിജീഷ് ഒളിപ്പിച്ചത് കട്ടിലിനുള്ളിലുണ്ടാക്കിയ പ്രത്യേക അറയില്‍. പിടിയിലായ ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ്...

വിദഗ്ദനായ വെല്‍ഡര്‍,ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്നുമാസം മുമ്പ്,കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി മോഷ്ടിച്ച സ്വര്‍ണ്ണം സൂക്ഷിച്ചു,കവര്‍ച്ചയ്ക്ക് ശേഷം ആശ്വാസവാക്കുകളുമായി കുടുംബത്തിനൊപ്പം; വളപട്ടണം കവര്‍ച്ചയില്‍ അയല്‍വാസി പിടിയിലാവുമ്പോള്‍

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റിലാകുമ്പോള്‍ കുടുംബത്തിനും ഞെട്ടല്‍. അഷറഫിന്റെ അടുത്ത അയല്‍വാസിയും വെല്‍ഡിംഗ് തൊഴിലാളിയുമായ ലിജീഷാണ് കേസില്‍ അറസ്റ്റിലായത്....

‘ഗോ-എറൗണ്ട്’ ലാൻഡിങിന് മുമ്പ് വിമാനം തിരികെ ഉയർത്തിയതിൽ വിശദീകരണവുമായി ഇൻഡിഗോ

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ തിരികെ പറന്നതില്‍ വിശദീകരണവുമായി ഇന്‍ഡിഗോ. അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാര്‍ഗമാണ് പൈലറ്റ് നടത്തിയതെന്നാണ് എയര്‍ലൈന്‍സ്...

കോഴിക്കോട്ടേക്ക് കർണാടകയുടെ സ്ലീപ്പർ സർവീസ് ആറിന് തുടങ്ങും,കോട്ടയത്തേക്ക് ഉടൻ;നിരക്ക് ഇങ്ങനെ

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് നോൺ എ.സി. സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർ.ടി.സി. ഡിസംബർ ആറിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും. മാനന്തവാടി വഴിയാണ് സർവീസ്. 950 രൂപയാണ് ടിക്കറ്റ്...

രാത്രി പെൺകുട്ടികളെ കാണാൻ കാമുകൻമാരും ആൺസുഹൃത്തുക്കളും ഒരേസമയത്തെത്തി ഏറ്റുമുട്ടൽ,ഞെട്ടിയ്ക്കുന്ന സംഭവം കേരളത്തില്‍

ആലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട...

Popular this week