24.9 C
Kottayam
Monday, December 2, 2024

എന്റെ രാഷ്ട്രീയജീവിതം അവഗണിക്കാൻ പറ്റുന്നതല്ലെന്നാണ് അർഥം; കെ.സി. വേണുഗോപാലിൻ്റെ സന്ദർശനത്തിൽ പ്രതികരണവുമായി ജി. സുധാകരൻ

Must read

ആലപ്പുഴ: സി.പി.എം. നേതാവ് ജി. സുധാകരനെ സന്ദര്‍ശിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. സി.പി.എമ്മില്‍ ജി. സുധാകരന്‍ അസംതൃപ്തനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേണുഗോപാലിന്റെ സന്ദര്‍ശനം.

അതേസമയം, അതൊരു സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായി സൗഹൃദമുണ്ട്. സുധാകരന് അതൃപ്തിയുണ്ടോയെന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

വേണുഗോപാലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് ജി. സുധാകരന്‍ വിശദീകരിച്ചു. തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ വന്നതാണ്. സ്വാഭാവിക സന്ദര്‍ശനമാണ്. വളരെക്കാലമായി രാഷ്ട്രീയത്തിലുള്ള ആളല്ലേ. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനം മാത്രമേ ഒഴിഞ്ഞിട്ടുള്ളൂ. എനിക്കെന്തിനാണ് അസംതൃപ്തി? പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കുമെല്ലാം എന്നെപ്പറ്റി പറയേണ്ടിവരുന്നു.

എന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റുന്നതല്ല എന്നേ അതിനര്‍ഥമുള്ളൂവെന്നും, കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട ബിപിന്‍ സി. ബാബുവിന്റേയും ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്റേയും പരാമര്‍ശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് ജി. സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിപിന്‍ പറഞ്ഞിരുന്നു.

നേരത്തെ, മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍നിന്ന് സുധാകരന്‍ പിന്മാറിയിരുന്നു. പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍വെച്ചായിരുന്നു ക്യാമ്പയിനിന്റെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്. വിവാദത്തിന് താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബസ് സ്റ്റാൻഡിൽ കസേരയിൽ ഇരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി ; തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്

ഇടുക്കി : ബസ് സ്റ്റാൻഡിൽ കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സ്വകാര്യബസ് പാഞ്ഞുകയറി. തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു . കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം.ഇന്നലെ വൈകുനേരം...

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടിയുടെ കള്ളപ്പണം സൂക്ഷിച്ചു; ആരോപണവുമായി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും ആരോപണവുമായി തിരൂര്‍  സതീഷ്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം  എവിടേക്ക് കൊണ്ടുപോയി എന്ന...

കയ്യില്‍ കടിച്ചു.. അടിച്ചു; കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; നവവധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതെന്ന് പരാതി

കൊല്ലം: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കൊല്ലം കുണ്ടറയില്‍ നിന്നും നവവധു ഭര്‍ത്താവിനെതിരെ മര്‍ദ്ദന ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്റെ പേരില്‍...

ബ്രിട്ടനില്‍ നാടുകടത്തല്‍ ശക്തം,വിസ കാലാവധി കഴിഞ്ഞ 600 വിദേശികള പുറത്താക്കി; മലയാളികളും ആശങ്കയില്‍

ലണ്ടന്‍: ബ്രസീലില്‍ നിന്നുള്ള 600ല്‍ അധികം കുടിയേറ്റക്കാരെ നാട് കടത്തി ബ്രിട്ടന്‍. ഇവരില്‍ 109 പേര്‍ കുട്ടികളാണ്. ഇവരെ അതീവ രഹസ്യമായിട്ടാണ് ഹോം ഓഫീസ് മൂന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ബ്രസീലിലേക്ക് അയച്ചത്. ലേബര്‍...

മകന് മാപ്പ് നല്‍കിയില്ലെങ്കില്‍ പിന്നെ എന്ത് അപ്പന്‍!മകന് ക്രിമിനല്‍കേസുകളില്‍ മാപ്പ് നല്‍കി ജോ ബൈഡന്‍,കേസുകള്‍ ചില്ലറയൊന്നുമല്ല

വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതും നികുതി വെട്ടിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. പ്രോസിക്യൂഷന്‍ നീതിരഹിതമായിട്ടാണ് ഹണ്ടറിന്റെ കേസ് കൈകാര്യം ചെയ്തത് എന്നാണ്...

Popular this week