ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് രണ്ടാം ഇന്നിംഗ്സില്‍ കിവീസിനെ കറക്കിയിട്ടത്.
ജഡേജ നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദറും ആകാശ് ദീപ് ഓരോ വിക്കറ്റും നേടി. നേരത്തെ, ശുഭ്മാൻ ഗില്ലിൻ്റെയും (90), ഋഷഭ് പന്തിൻ്റെ തീപ്പൊരി ഇന്നിങ്സിന്റെയും( 60), വാഷിംഗ്ടൺ സുന്ദറിൻ്റെ മികച്ച പിന്തുണയും (38) ചേർന്നാണ് ഇന്ത്യ 263 റൺസ് എത്തിയത് . ഇതേ തുടർന്ന് ന്യൂസിലന്ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യമായി അവർക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമായി.
നിലവിൽ ഏഴ് റണ്‍സുമായി അജാസ് പട്ടേലാണ് ക്രീസില്‍. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 143 റണ്‍സിന്‍റെ ലീഡുണ്ട്.