30.6 C
Kottayam
Wednesday, October 30, 2024
test1
test1

രാത്രി പലരും വിളിച്ചു; അഴിമതിക്കെതിരെ പൊരുതിയ ധീരവനിതയെന്ന് അനുമോദനം; പുലർന്നപ്പോൾ കാര്യങ്ങൾ തിരിഞ്ഞു; രാക്ഷസിയെന്ന് വരെ വിളിച്ചെന്ന് പിപി ദിവ്യ

Must read

കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി പേർ തന്നെ അഭിനന്ദിച്ച് വിളിച്ചിരുന്നുവെന്ന് പിപി ദിവ്യ. കളക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ഫോൺ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് ചോദ്യം ചെയ്യലിൽ ദിവ്യ മൊഴി നൽകിയത്. അഴിമതിക്കെതിരെ ധീരമായി നിലപാടെടുത്തുവെന്നുവെന്ന് പറഞ്ഞ് തന്നെ അനുമോദിച്ചുവെന്നും ദിവ്യ പറഞ്ഞു.

എന്നാൽ, നേരം പുലർന്നതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. എഡിഎം മരിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ, എല്ലാവരും എതിരായി. ചിലർ തന്നെ രാക്ഷസിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ചിലരെ ഫോൺ ചെയ്തപ്പോൾ ഫോൺ ബന്ധം വിച്ഛേദിച്ചുവെന്നും ദിവ്യ വ്യക്തമാക്കി.

എഡിഎമ്മിന്റെ മരണം നടന്നതിന് പിന്നാലെ മുതൽ, താൻ അഴിമതിക്കെതിരെ പോരാടിയതാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പിപി ദിവ്യ. യാത്രയയപ്പ് ചടങ്ങിലെ തന്റെ പ്രസംഗം സദുദ്ദേശ്യപരമായിരുന്നു.അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് ശ്രമിച്ചത്. എഡിഎമ്മിനെ മാനസീകമായി തകർക്കണമെന്ന് കരുതിയില്ലെന്നും അവർ പറയുന്നു.

സെഷൻസ് ക തള്ളിയതിന് പിന്നാലെ ഇന്നലെ പോലീസിന് മുമ്പിൽ കീഴടങ്ങിയ ദിവ്യയെ മൂന്ന് മണിക്കൂർ ആണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും അന്വേഷണ സംഘത്തിന് മുമ്പിൽ ദിവ്യ പതറി. എഡിഎം പണം വാങ്ങിയത് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ദിവ്യ തയ്യാറായില്ല. ചാനൽ വീഡിയോ ഗ്രാഫറെ വിളിച്ചു വരുത്തിയ കാര്യങ്ങൾ ഉൾപ്പെടെ പിപി ദിവ്യ സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘കളക്ടർ മര്യാദ കാറ്റിൽ പറത്തി, സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ ആൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല’

പാലക്കാട്: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ...

മേയർ ആര്യയ്ക്കെതിരായ യദുവിൻ്റെ ഹർജി തള്ളി; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതികളായ...

ദിവ്യയ്ക്ക് കുറ്റവാസന ; യോഗത്തിനെത്തിയത് ആസൂത്രണം ചെയ്ത്, പ്രത്യാഘാതം അറിയാമെന്നു ഭീഷണി മുഴക്കി; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

കണ്ണൂർ: ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ...

കാലടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതി; പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി

കൊച്ചി:കാലടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി.പിറവം മാമലശേരി സ്വദേശിയായ ജിജോയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.രാവിലെ 11 മണിയോടെയായിരുന്നു സംഭവം പെരുമ്പാവൂർ...

Sushin shyam marriage: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; വധു ഉത്തര

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും,...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2