23.9 C
Kottayam
Saturday, October 26, 2024

മഞ്ഞ,​ പിങ്ക് റേഷൻ കാർഡ് ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്;മസ്റ്ററിംഗ് പൂർത്തീകരിക്കാൻ നവംബർ 5 വരെ സമയം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളിൽ 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇകെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാനത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് 2024 നവംബർ 5 വരെസമയപരിധി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.

ഇകെവൈസി മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളിൽ നേരിട്ടെത്തി, റേഷൻ വ്യാപാരികളുടെ സഹായത്തോടെ, നിലവിൽ മസ്റ്ററിംഗ് നടത്തി വരുന്നു. ഈ പ്രവർത്തി നവംബർ 5 വരെ തുടരും. വിവിധ കാരണങ്ങളാൽ ഇപോസിൽ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപയോഗിച്ച് പൂർത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ ക്യാമ്പുകൾ നവംബർ 5ന് ശേഷം സംഘടിപ്പിക്കും.

കുട്ടിയായിരുന്നപ്പോൾ ആധാർ കാർഡ് എടുത്തതും നിലവിൽ 12 വയസ്സിൽ താഴെയുള്ളതുമായ കുട്ടികളുടെ മസ്റ്ററിംഗ് ഐറിസ് സ്‌കാനർ ഉപോഗിച്ച് പൂർത്തീകരിക്കുനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് പുതിയ ആധാർ എടുക്കുന്ന പക്ഷം ഇപ്പോൾ തന്നെ റേഷൻകടകൾ വഴി മസ്റ്ററിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിയും.

വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. അർഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തിൽപ്പെട്ടവരെ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിന് പുറത്തുള്ള മുൻഗണനാ കാർഡ് അംഗങ്ങൾക്ക് എൻആർകെ സ്റ്റാറ്റസ് നൽകി കാർഡിൽ ഉൾപ്പെടുത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനായി ഇവർ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവർക്കും മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസരം നൽകിക്കൊണ്ട് മസ്റ്ററിംഗ് 100 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്ന

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓണ്‍ലൈന്‍ സ്വകാര്യ നിമിഷങ്ങളും സുരക്ഷിതമാക്കാം; ഡിജിറ്റൽ കോണ്ടവുമായി ജർമൻ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് നമ്മുടെ ഫോണിലെ ക്യാമറയും...

പാലക്കാട് ഡി.സി.സി തീരുമാനിച്ചത് മുരളീധരനെ മത്സരിപ്പിക്കാൻ; എത്തിയത് പട്ടികയിലില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍,കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡി.സി.സി ഭാരവാഹികള്‍...

ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

ന്യൂയോര്‍ക്ക്‌:മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ നിത്യജീവിതത്തിൽ ഫോണും വാഹനങ്ങളും നെറ്റും...

കിളിരൂർ കേസിലെ വിഐപി ആര്? തുറന്നുപറഞ്ഞ് ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: കിളിരൂർ കേസിലെ വിഐപിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങൾക്ക് അവസാനമിട്ട് മുൻ ഡിജി ശ്രീലേഖ ഐപിഎസ്. കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്നും അങ്ങനെ ഒരാളില്ലെന്നും അവർ വെളിപ്പെടുത്തി. വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്....

അര്‍ധരാത്രി മുറിയില്‍ കയറിയ റൂം ബോയ്, നടി ഉറങ്ങുന്നത് കണ്ട് അരികിലിരുന്നു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യവുമായി സംവിധായകന്‍

ആലപ്പുഴ:ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നായിക നടിയ്‌ക്കെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. സ്ഥാപക അംഗങ്ങളില്‍...

Popular this week