30 C
Kottayam
Monday, November 25, 2024

സ്വയം കുഴിച്ച സ്പിന്‍ കുഴിയില്‍ വീണ് ഇന്ത്യ; 156 റണ്‍സിന് പുറത്ത്‌

Must read

പുണെ: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിന് 103 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറിൽ 156 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി സ്പിന്നർ മിച്ചൽ സാന്റ്നർ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ ഫിലിപ്സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

46 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (60 പന്തിൽ 30), ശുഭ്മൻ ഗിൽ (72 പന്തിൽ 30), വിരാട് കോലി (ഒൻപതു പന്തിൽ ഒന്ന്), ഋഷഭ് പന്ത് (19 പന്തിൽ 18), സർഫറാസ് ഖാൻ (24 പന്തിൽ 11), ആർ. അശ്വിൻ (അഞ്ച് പന്തിൽ നാല്), ആകാശ് ദീപ് (അഞ്ച് പന്തിൽ ആറ്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിനെതിരെ സ്പിൻ കെണിയൊരുക്കി വീഴ്ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ തകർന്നടിയുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ദിവസം തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. മിച്ചൽ സാന്റ്നർ എറിഞ്ഞ 22–ാം ഓവറിൽ എൽബിഡബ്ല്യു ആയാണ് ഗിൽ മടങ്ങുന്നത്. തൊട്ടുപിന്നാലെ സാന്റ്നറുടെ പന്തിൽ വിരാട് കോലി ബോൾഡായി. സ്പിന്നർ ഗ്ലെൻ ഫിലിപ്സാണ് യശസ്വി ജയ്സ്വാളിനെയും ഋഷഭ് പന്തിനെയും പുറത്താക്കിയത്. സ്കോർ 95ല്‍ നിൽക്കെ സർഫറാസിനെ സാന്റ്നർ വില്യം ഒറൂക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും പുറത്താക്കി സാന്റ്നർ നാലാം വിക്കറ്റ് സ്വന്തമാക്കി.

പൊരുതിനിന്ന ജഡേജ 44–ാം ഓവറിൽ സാന്റ്നറുടെ പന്തിൽ എൽബിഡബ്ല്യു ആയി. വാലറ്റം പൊരുതാതെ മടങ്ങിയതോടെ ഇന്ത്യ 156ന് ഓൾഔട്ട്. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 259 റൺസിനു പുറത്തായിരുന്നു. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week