24.2 C
Kottayam
Monday, October 21, 2024

മുഹമ്മദൻസിനെ കൊല്‍ക്കത്തയിൽ കീഴടക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ

Must read

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ജയവുമായി മടങ്ങിയത്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ ക്വാമി പെപ്രയും ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. മുഹമ്മദന്‍സിന്റെ ഏക ഗോള്‍ പെനാല്‍റ്റിയിലൂടെ എം. കസിമോവ് സ്വന്തമാക്കി.

പരിക്കുമാറി അഡ്രിയാന്‍ ലൂണ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ തുടക്കത്തില്‍ മുഹമ്മദന്‍സിനായിരുന്നു മുന്‍തൂക്കം. 11-ാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം വാന്‍ലാല്‍സുദികയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സതേടിയതിന് ശേഷമാണ് ലൂണ തുടര്‍ന്ന് കളിച്ചത്.

27-ാം മിനിറ്റില്‍ കാര്‍ലോസ് ഫ്രാന്‍സയെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് മുഹമ്മദന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത കസിമോവ് പന്ത് വലയിലെത്തിച്ച് മുഹമ്മദന്‍സിനെ മുന്നിലെത്തിച്ചു.

67-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടിയെത്തി. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നോഹ സദോയി മറിച്ചുനല്‍കിയത് ഒടിയെത്തിയ പെപ്ര വലയിലാക്കുകയായിരുന്നു.

തുടര്‍ന്ന് 75-ാം മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളും സ്വന്തമാക്കി. ഇടതുവിങ്ങില്‍ നിന്ന് നവോച്ച സിങ് ഉയര്‍ത്തി നല്‍കിയ പന്ത് കിടിലനൊരു ഹെഡറിലൂടെ ജിമെനെസ് വലയിലാക്കുകയായിരുന്നു.

മത്സരത്തിനിടെ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തിലെ കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് കാണികളെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിനു പിന്നാലെ കാണികള്‍ കളിക്കാര്‍ക്കു നേരെ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു.

ഇതോടെ റഫറി മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സിന്റെ ആരാധക സംഘം കാണികളെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 10 മിനിറ്റിലേറെ സമയം മത്സരം തടസപ്പെട്ടു.ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ടു പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളും 5 പുരുഷൻമാരും കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം...

വീഡിയോ കോൾ റെക്കോര്‍ഡ് ചെയ്തു, വീട്ടമ്മയുടെ നഗ്നദൃശ്യം കുട്ടുകാര്‍ക്കും സോഷ്യൽ മീഡിയയിലും പങ്കുവച്ചു,യുവാവ് അറസ്റ്റിൽ

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ദൃശ്യങ്ങൾ പ്രതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ:: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക്...

പിപി ദിവ്യയുടെ വിധി ദിനം ? അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്...

ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം പിന്നാലെ ‘ദന’ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ...

Popular this week