24.6 C
Kottayam
Monday, October 21, 2024

ഇൻസ്റ്റഗ്രാമിൽ പരിചയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പോലീസിനെതിരേ പരാതിയുമായി ഡോക്ടർ

Must read

തിരുവനന്തപുരം: പോലീസുകാരനെതിരേ ബലാത്സംഗ പരാതിയുമായി കൊച്ചി സ്വദേശിനിയായ ഡോക്ടര്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ തൃശ്ശൂര്‍ ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനെതിരേയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നതായും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി തമ്പാനൂര്‍ പരിസരത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും പോലീസുകാരനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമ്പാനൂര്‍ പോലീസിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.

കുറ്റാരോപിതനായ പോലീസുകാരന്‍ അവധിയിലാണെന്നും ഒളിവില്‍ കഴിയുകയാണെന്നുമാണ് പ്രഥമിക വിവരം. കേരളത്തിന് വെളിയിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയും പോലീസ് തള്ളുന്നില്ല. ഇയാളെ കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം.

ഡോക്ടറിന് വിവാഹ വാഗ്ദാനം നല്‍കുമ്പോള്‍ ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ഇയാള്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണോയെന്ന് സംശയിക്കുന്നതായും പരാതിയില്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഹമ്മദൻസിനെ കൊല്‍ക്കത്തയിൽ കീഴടക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു...

ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കണ്ണീർ ഫൈനൽ;വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്

ദുബായ്: വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ...

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; കേന്ദ്രത്തിന്റെ ഉത്തരവ് അം​ഗീകരിക്കാനാവില്ലെന്ന് സംസ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രം​ഗത്തെത്തി. ഒരു കാരണവശാലം അം​ഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ്...

ശക്തമായി തിരിച്ചടിച്ച് ഹിസ്ബുള്ള; ഇസ്രയേലിനെ ലക്ഷ്യമാക്കി ലെബനനിൽനിന്ന് 100 റോക്കറ്റുകൾ

ടെൽ അവീവ്: ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ലെബനനിൽ കര, വ്യോമ ആക്രമണം ഇസ്രയേൽ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യം വെച്ച് ലെബനനിൽനിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഞായറാഴ്ച...

രമ്യ ഹരിദാസിനെ പിന്‍വലിയ്ക്കുമോ? നിര്‍ണ്ണായക തീരുമാനമെടുത്ത്‌ യു.ഡി.എഫ്, അന്‍വറുമായിചർച്ചകൾ തുടരും

പാലക്കാട്: പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം...

Popular this week