26 C
Kottayam
Saturday, June 6, 2026

അലൻവാക്കറുടെ ഡി.ജെ.യ്ക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികൾ പിടിയിൽ

Must read

കൊച്ചിയില്‍ അലന്‍വാക്കറുടെ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈല്‍ഫോണ്‍ കവര്‍ച്ചയില്‍ നാലുപ്രതികള്‍ പിടിയിലായി. ഡല്‍ഹി സ്വദേശികളായ അതീഖുല്‍ റഹ്‌മാന്‍(38) വാസിം അഹമ്മദ്(31) മഹാരാഷ്ട്ര താനെ സ്വദേശി സണ്ണി ഭോലാ യാദവ്(28) യു.പി. സ്വദേശി ശ്യാം പല്‍വാല്‍ എന്നിവരാണ് പിടിയിലായത്.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും എത്തിയ രണ്ട് വ്യത്യസ്തസംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബര്‍ ആറാം തീയതി കൊച്ചിയില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് 39 മൊബൈല്‍ഫോണുകള്‍ മോഷണം പോയത്.

ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും നാലുപേര്‍ വീതമുള്ള സംഘങ്ങളാണ് മോഷണത്തിനായി കൊച്ചിയിലെത്തിയത്. അതീഖും വാസിമും ഡല്‍ഹി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. അതീഖ് നേരത്തെ എട്ടുകേസുകളില്‍ പ്രതിയാണ്. വാസിമിനെതിരേ നാലുകേസുകളും നിലവിലുണ്ട്. ഒക്ടോബര്‍ ആറാം തീയതി രാനിവെയാണ് ഇവര്‍ ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്ത് സംഗീതനിശയുടെ പ്രവേശനപാസുകള്‍ വാങ്ങി.

പരിപാടിക്കിടെ മോഷണം നടത്തിയസംഘം പിറ്റേദിവസം രാവിലെ ട്രെയിനില്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങി. മോഷ്ടിച്ച മൊബൈല്‍ഫോണുകളില്‍ ചിലത് ഇവര്‍ ഡല്‍ഹിയില്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയതെന്നും ഇവരില്‍നിന്ന് 20 മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

- Advertisement -

മുംബൈ സംഘം വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. സംഭവദിവസം ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ഇവര്‍ മോഷണം നടത്തി പിറ്റേദിവസം രാവിലെ വിമാനത്തില്‍ തന്നെ മുംബൈയിലേക്ക് മടങ്ങി. ഇവരില്‍നിന്ന് മൂന്ന് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് സംഘങ്ങളും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

- Advertisement -

ഡല്‍ഹിസംഘത്തില്‍ ഉള്‍പ്പെട്ട വാസിം നേരത്തെ ബെംഗളൂരുവില്‍ നടന്ന സംഗീതനിശയ്ക്കിടെ മോഷണം നടത്തിയ കേസിലും പ്രതിയായിരുന്നു. മോഷണംപോയ ചില ഫോണുകളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും ബെംഗളൂരു കേസിലെ വിവരങ്ങളുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മോഷണം നടത്തിയ ഫോണുകള്‍ മറിച്ചുവില്‍ക്കുകയായിരുന്നു പ്രതികളുടെ രീതിയെന്നും കമ്മീഷണര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week