25.2 C
Kottayam
Monday, October 14, 2024

ഇറാനെ ഇല്ലാതാക്കാൻ അമേരിക്കയും, ഇസ്രായേലിലേക്ക് “താഡ് “മിസൈൽ പ്രതിരോധ സംവിധാനവും 100 ട്രൂപ്പുകളെയും അയക്കാൻ അനുമതി; നിർണായക നീക്കവുമായി പെന്റഗൺ

Must read

വാഷിംഗ്‌ടൺ: ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ ശക്തമായ നടപടിയുമായി അമേരിക്ക. ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി ഇസ്രായേലിൽ വിന്യസിക്കുമെന്നാണ് പെൻ്റഗൺ ഞായറാഴ്ച പ്രഖ്യാപിച്ചു. കൂടാതെ ഇത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം അയക്കും.

ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കൻ സൈനിക സേനയെ ഉൾപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതിനു പുല്ല് വില നൽകി കൊണ്ടാണ് ഇപ്പോൾ അമേരിക്കയുടെ നീക്കം.

അമേരിക്ക ഇത്തരമൊരു സംവിധാനം മേഖലയിൽ വിന്യസിക്കുന്നത് ഇതാദ്യമല്ലെന്ന് പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ പറഞ്ഞു. ഇതിനു മുമ്പ് 2019 ൽ അമേരിക്ക – ഇസ്രായേൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി, ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ബാറ്ററി പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

അതേസമയം യുഎസ് സൈനികർ ഇസ്രായേലിൽ മണ്ണിൽ നിലയുറപ്പിക്കുന്നത് അസാധാരണമാണെങ്കിലും, വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള മിനിമം സംവിധാനമാണ്.

ഏപ്രിൽ 13 നും ഒക്ടോബർ 1 നും ഇറാൻ ഇസ്രായേലിനെതിരെ നടത്തിയ അഭൂതപൂർവമായ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പെൻ്റഗൺ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വെറും 12000 രൂപയ്ക്ക് ലാപ്‌ടോപ്പ്;ഞെട്ടിച്ച്‌ അംബാനി

മുംബൈ: ഉത്സവ സീസണുകൾ അടുക്കുമ്പോൾ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി എത്താൻ അംബാനിയുടെ റിലയൻസ് ഒരിക്കലും മറക്കാറില്ല. ഇത്തവണത്തെ ദീപാവലിക്ക് പതിവ് തെറ്റിക്കാതെ ഉപയോക്താക്കളുടെ കണ്ണ് തള്ളിക്കുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ....

വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി

കണ്ണൂർ; വിജയദശമി ദിനത്തിൽ ഔദ്യോഗികവാഹനവും പോലീസ് വാഹനവും പൂജിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചാണ് മന്ത്രിയുടെ പൂജ. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പോലീസ് വീഹനത്തിനുമാണ് പൂജ നടത്തിയത്. എല്ലാ വർഷവും...

പരിഷ്‌കൃത സമൂഹത്തില്‍ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മറ്റെവിടെ പോകും; സ്ത്രീധനക്കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി

അലഹബാദ്:ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് സ്ത്രീധനക്കേസ് നല്‍കിയതെന്ന നിഗമനത്തില്‍ യുവാവിനെതിരായ കേസ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി. ഒരു വ്യക്തി തന്റെ ശാരീരികവും ലൈംഗികവുമായ പ്രേരണകളെ തൃപ്തിപ്പെടുത്താനായി എവിടെ പോകാനാണെന്നും കോടതി ചോദിച്ചു. ലൈംഗിക ബന്ധവുമായി...

ഇഷ്ടം പോലെ മുൻ പങ്കാളികൾ, ആർക്കും ഒരു പരാതിയുമില്ല, ദ റിയൽ കൺവിൻസിങ് സ്റ്റാർ; ഗോപി സുന്ദറിനെ പുകഴ്ത്തി ആരാധകർ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപിസുന്ദർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ആളുകൾ ഓർക്കാൻ ഇഷ്ടപ്പെടുന്നവയും റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്. ഗോപിസുന്ദർ മാജിക് ഓരോ പാട്ടിലും കാണാമെന്നാണ് ആരാധകരുടെ...

ബോംബ് ഭീഷണി; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. സംഭവത്തെ തുടർന്ന് വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.പുലർച്ചെ...

Popular this week