വിവാഹസമയത്താണ് ആ ഇന്റിമേറ്റ് സീനുകളെടുത്തത്; ഷൂട്ടിന്റെ സമയത്ത് നാല് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ: സാധിക
കൊച്ചി :സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരം മോഡലിംഗ് രംഗത്തും ഷോർട്ട് ഫിലിം രംഗത്തും സജീവമാണ്. തന്റേതായ അഭിപ്രായങ്ങൾ എന്നും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന നടിക്ക് പലപ്പോഴും പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവക്കുകയാണ് സാധിക.
ബ്രാ എന്ന ഷോർട്ട് ഫിലിമിലെ ഇന്റിമേറ്റ് സീനുകൾ ചെയ്തപ്പോൾ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പാക്കാൻ സംവിധായകൻ അജു അജീഷ് ശ്രദ്ധിച്ചിരുന്നുവെന്ന് സാധിക പറയുന്നു. സാധാരണ ഒരു ഇന്റിമേറ്റ് സീൻ വന്നാൽ എത്രയും വൾഗർ ആക്കാൻ കഴിയുമോ അത്രയും വൾഗർ ആക്കാനായിട്ടാണ് ആളുകൾ ശ്രമിക്കുക. എന്നാൽ, ഈ സിനിമയിൽ തന്നെ കംഫർട്ടബിൾ ആക്കാൻ എല്ലാവരും ശ്രമിച്ചുവെന്നും നടി പറയുന്നു.
കയ്യുടെ മൂവ്‌മെന്റുകളും ഫേഷ്യൽ എക്‌സപ്രഷനും മാത്രമായിരുന്നു അവർക്ക് ആവശ്യം. തന്റെ വിവാഹത്തിന്റെ സമയത്തായിരുന്നു ഷൂട്ട്. അതുകൊണ്ട് തന്നെ ഓഫ് ഷോൾഡർ തനിക്ക് കംഫർട്ടബിൾ അല്ലെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. തിനിക്ക് ആ കുടുംബത്തെയും പരിഗണിക്കേണ്ടതുണ്ട്.
ഇടയിൽ തലയിണ വച്ചാണ് സീനുകൾ എടുത്തത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ക്യാമറാമാനും കോസ്റ്റ്യൂമറായ പെൺകുട്ടിയും ഉൾപ്പെടെ നാല് പേർ മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളൂ. ആർട്ടിസ്റ്റിനെ കംഫർട്ടബിളാക്കി സീനുകൾ ചെയ്യുക എന്നത് എല്ലാ സംവിധായകർക്കും വേണ്ട ഗുണമാണെന്നും സാധിക കൂട്ടിച്ചേർത്തു.