24.9 C
Kottayam
Friday, June 5, 2026

ഇഷ്ടം പോലെ മുൻ പങ്കാളികൾ, ആർക്കും ഒരു പരാതിയുമില്ല, ദ റിയൽ കൺവിൻസിങ് സ്റ്റാർ; ഗോപി സുന്ദറിനെ പുകഴ്ത്തി ആരാധകർ

Must read

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപിസുന്ദർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ആളുകൾ ഓർക്കാൻ ഇഷ്ടപ്പെടുന്നവയും റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്. ഗോപിസുന്ദർ മാജിക് ഓരോ പാട്ടിലും കാണാമെന്നാണ് ആരാധകരുടെ ഭാഷ്യം.

ടെലിവിഷൻ പരസ്യങ്ങൾക്കായി സംഗീതം രചിച്ചുകൊണ്ട് കരിയർ ആരംഭിച്ച അദ്ദേഹത്തിന് 5,000 ജിംഗിളുകൾ എഴുതിയ സംഗീതസംവിധായകനെന്ന ബഹുമതിയുമുണ്ട്. ഒരു കീബോർഡിസ്റ്റ് എന്ന നിലയിൽ, നിരവധി സംഗീത സംവിധായകരുമായി അദ്ദേഹം ചേർന്നുപ്രവർത്തിച്ചിട്ടുണ്ട്. ഒരു ദേശീയ ചലച്ചിത്ര അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച അദ്ദേഹം എറണാകുളം സ്വദേശിയാണ്.കുട്ടിക്കാലത്തെ തബലയോടും കീബോർഡിനോടും താത്പര്യമുണ്ടായിരുന്ന അദ്ദേഹം സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു.

തുറന്ന പുസ്തകം പോലെയാണ് ഗോപിസുന്ദർ ആരാധകർക്ക് മുൻപിൽ എന്നും പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ പ്രണയബന്ധങ്ങളൊന്നും തന്നെ അദ്ദേഹം മറച്ചുപിടിക്കാറില്ല. ഭാര്യ പ്രിയയുമായി വിവാഹമോചനം നടക്കുന്ന സമയം ഗായിക അഭയ ഹിരൺമയിയുമായി അദ്ദേഹം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. ഇരുവരും ഇത് സന്തോഷത്തോടെ തുറന്നു പറഞ്ഞിരുന്നു.

അഭയ ആയുള്ള ബന്ധം തകർന്നതിന് പിന്നാലെ സുഹൃത്തും ഗായികയുമായ അമൃതസുരേഷുമായും അദ്ദേഹം പ്രണയത്തിലായി. ആരാധകർ ഏറെ ആഘോഷിച്ച പ്രണയബന്ധമായിരുന്നു ഇത്. അതും അടുത്ത കാലത്ത് അവസാനിച്ചു. തങ്ങൾ വേർപിരിഞ്ഞുവെന്ന് അമൃതയാണ് വെളിപ്പെടുത്തിയത്. ഈ ബന്ധത്തിന് ശേഷം ഗോപി സുന്ദറിനൊപ്പം ചേർന്ന് കേൾക്കുന്ന പേര് യുവഗായിക മയോനിയുടെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്.

- Advertisement -

ഇത് ഞങ്ങളുടെ ഹാപ്പി സ്പേസ് എന്നാണ് മയോനിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോയ്ക്ക് തലക്കെട്ടായി ഗോപി സുന്ദർ കുറിച്ചത്. ഇരുവരും അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് വരെ ഇരുവരും തങ്ങൾ ഡേറ്റിംഗിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ ചിത്രത്തിന് താഴെ ഗോപി സുന്ദറിനെ വിമർശിച്ചും അനുകൂലിച്ചും നിരധി പേർ എത്തിയിട്ടുണ്ട്.

- Advertisement -

റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാർ… ആർക്കും ഒരു പരാതിയുമില്ല… എന്നാണ് ഒരാൾ ഗോപി സുന്ദറിനെ പരിഹസിച്ച് കുറിച്ചത്. ഗോപിയിസം, ഗോപി അണ്ണൻ ഉയിർ, അണ്ണൻ പൊളിയാണ് എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. ഇത്രയധികം ബന്ധങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടും ആരും ഇന്നേ വരെ ഗോപിസുന്ദറിനെ കുറിച്ച് പരാതി പറഞ്ഞിട്ടില്ല എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week