35.2 C
Kottayam
Wednesday, May 8, 2024

കുത്തേറ്റ അഖിലിനെയുമുള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയ്ക്ക് അഡ്‌ഹോക്ക് കമ്മിറ്റി

Must read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്‍.റിയാസാണ് കണ്‍വീനര്‍,എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം വീണയാണ് ജോയിന്റ് കണ്‍വീനര്‍

അതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടികളും ബാറുകളും നീക്കം ചെയ്തു. കോളേജ് അധികൃതരാണ് ഇവ നീക്കം ചെയ്തത്. കോളേജിലെ യൂണിയന്‍ ഓഫീസ് പൂട്ടി അത് ക്ലാസ് മുറിയായി സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week