24.3 C
Kottayam
Friday, October 11, 2024

ടാറ്റ ബൈ ബൈ രത്തന്‍…. സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

Must read

മുബൈ: രാജ്യത്തെ തന്നെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി നൽകി രാജ്യം. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ശ്മശാനത്തിൽ സംസ്കരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാർ അടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിന്നു.

ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കൊളാബോയിലെ വീട്ടിൽ എത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്ക് എടുക്കുകയും ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അന്തരിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിര്‍ഭരമായ അന്ത്യയാത്രയാണ് രാജ്യം നല്‍കിയത്. രത്തന്‍ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സെവാഗിനെ പിന്നിലാക്കിയ തേരോട്ടം!മുൾട്ടാനിലെ അവിസ്മരണീയ ഇന്നിങ്സിലൂടെ ലോക റെക്കോഡടക്കം സൃഷ്ടിച്ച് റൂട്ട്

മുള്‍ട്ടാന്‍: പാകിസ്താനെതിരേ മുള്‍ട്ടാന്‍ ടെസ്റ്റിലെ അവിസ്മരണീയ ഇന്നിങ്സിലൂടെ നിരവധി റെക്കോഡുകളാണ് ജോ റൂട്ട് സൃഷ്ടിച്ചത്. മത്സരത്തിന്റെ നാലാംദിനത്തില്‍ ഹാരി ബ്രൂക്കിനൊപ്പം ചേര്‍ന്ന് പുതിയ ലോക റെക്കോഡ് എഴുതി. 454 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചാണ്...

ക്ലാസ്മുറിയിൽ കിടന്ന് അധ്യാപിക, ശരീരത്തിൽ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർഥികൾ; അന്വേഷണം

ജയ്പുര്‍:വിദ്യാര്‍ഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അധ്യാപിക തറയില്‍ കിടക്കുന്നതും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ്...

മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി: ആൻ്റോ ജോസഫ് ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി: മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം സെഷന്‍സ് കോടതി. ആന്റോ ജോസഫ്, അനില്‍ തോമസ്, പി രാഗേഷ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്...

ഓംപ്രകാശ് ആരെന്ന് മനസിലാക്കുന്നത് വാർത്തകണ്ട് ഗൂഗിളിൽ തിരഞ്ഞ്;ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാൻ: പ്രയാഗ

കൊച്ചി: കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന്...

ചോദ്യം ചെയ്യൽ പൂർത്തിയായി; ലഹരി ഉപയോ​ഗിച്ചിട്ടില്ല, ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ 5 മണിക്കൂർ‌ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി...

Popular this week