മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതി: ആൻ്റോ ജോസഫ് ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞു

കൊച്ചി: മോശമായി പെരുമാറിയെന്ന വനിതാ നിർമ്മാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം സെഷന്‍സ് കോടതി. ആന്റോ ജോസഫ്, അനില്‍ തോമസ്, പി രാഗേഷ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സെഷന്‍സ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

ഒക്ടോബർ 15 വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരു സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ ചര്‍ച്ചചെയ്യാനായി വിളിച്ചുവരുത്തി തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നിര്‍മ്മാതാക്കള്‍ പെരുമാറി എന്നായിരുന്നു വനിതാ നിർമ്മാതാവിൻ്റെ പരാതി.പ്രത്യേക സംഘത്തിന്റെ നിലപാടുകൂടി അറിഞ്ഞതിനു ശേഷമായിരിക്കും കോടതി തുടര്‍നടപടികള്‍ സ്വീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News