ക്ലാസ്മുറിയിൽ കിടന്ന് അധ്യാപിക, ശരീരത്തിൽ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാർഥികൾ; അന്വേഷണം

ജയ്പുര്‍:വിദ്യാര്‍ഥികളെകൊണ്ട് അധ്യാപിക മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ജയ്പുര്‍ കര്‍ത്താര്‍പുരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അധ്യാപിക തറയില്‍ കിടക്കുന്നതും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കര്‍ത്താര്‍പുര ഗവ. പ്രൈമറി സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലായ അഞ്ജു ചൗധരിയുടെ പ്രതികരണം. ഒരുപക്ഷേ, അധ്യാപികയ്ക്ക് സുഖമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളോട് മസാജ് ചെയ്തുനല്‍കാന്‍ അഭ്യര്‍ഥിച്ചതാകാമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വസ്തുത കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News