ഓംപ്രകാശ് ആരെന്ന് മനസിലാക്കുന്നത് വാർത്തകണ്ട് ഗൂഗിളിൽ തിരഞ്ഞ്;ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാൻ: പ്രയാഗ

കൊച്ചി: കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ പ്രതികരിച്ചു. പോലീസിന്റെ ചോദ്യം ചെയ്യല്‍ സ്വാഭാവികമാണ്. സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നതെന്നും പ്രയാഗ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചവരില്‍ സിനിമാ താരങ്ങളായ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചത്.

‘സുഹൃത്തുക്കളെ കാണാനാണ് പോയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് എനിക്കറിയില്ലായിരുന്നു. ഇനി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടില്ല. വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയത്. പലരേയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അവിടെ ക്രിമിനല്‍സുണ്ടോ അവരുടെ പശ്ചാത്തലം എന്തെന്നും നോക്കിയല്ല പോകുന്നത്. ഞാന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി എനിക്ക് ഓര്‍മയില്ല.’ പ്രയാഗ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News