കോഴിക്കോട്: വടകര ദേശീയപാതയിൽ സ്കൂട്ടറിൽ മിനി ലോറിയിടിച്ചു തെറിച്ചു വീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്. പരിക്കേറ്റ രണ്ടു സ്ത്രീകളെയും കുഞ്ഞിനേയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സിന്റെ തൊട്ടുമുന്നിലായിരുന്നു രണ്ടു യുവതികളും കുട്ടിയും ഉണ്ടായിരുന്നത്. ബസ്സിന് മുന്നിലുള്ള മിനി ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടയിലാണ് സ്കൂട്ടർ മറിഞ്ഞത്. ബസ്സിന്റെ ടയറിനോട് ചേർന്ന് സ്കൂട്ടർ വീണത്. എന്നാൽ ബസ് എതിർദിശയിലേക്ക് വെട്ടിച്ചതോടെയാണ് വൻ അപകടം ഒഴിവായത്. നിലവിൽ നിസാര പരിക്കുകളോടെ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News